സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കണ്ണൂർ റൂറൽ ജില്ല; വി.വി സുനേഷ് എസ് പി സി യുടെ മികച്ച സി പി ഒ
കണ്ണൂർ : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കണ്ണൂർ റൂറൽ ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി ഇരിക്കൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വി.വി സുനേഷിനെ തിരഞ്ഞെടുത്തു. സംസ്ഥാന എസ് പി സി ഡയരക്ടറേറ്റാണ് മികച്ച സിപിഒ മാരെ തിരഞ്ഞെടുത്തത്.എസ് പി സി പ്രൊജക്ടിൻ്റെ ഭാഗമായി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം. സംസ്ഥാന ജില്ലാക്യാമ്പുകളി ലെ സേവനത്തിന് ലഭിച്ച ഗുഡ് സർവ്വീസ്’ എൻട്രി, പ്രദേശിക വിഷയങ്ങളെ അടിസ്ഥാനമായി തയ്യാറാക്കിയ പoനായനം ഗവേഷണ പ്രൊജക്റ്റ് ലഹരി വിരുദ്ധ പ്രവർത്തന ത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഉന്തുവണ്ടിയാത്രയും ബോധവത്കരണ പരിപാടികളും, ട്രാഫിക്ക് ബോധവൽ ക്കരണ പദ്ധതികൾ, ആരോഗ്യ ബോധവൽകരണ പരിപാടികൾ, പ്ലാസ്റ്റിക് വലിച്ചെറിയലിനെതിരെ നടത്തിയ ഹരിത വലയും പരിസ്ഥിതി സൗഹൃദ ഉത്പന്ന നിർമ്മാണ ശില്പശാലകൾ തുടങ്ങി നൂതനവും വ്യത്യസ്തവുമായ പരിപാടികളാണ് എസ് പി സി റിസോഴ്സ് പേഴ്സൺ കൂടിയായ ഇദ്ദേഹത്തിൻ്റ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. എസ്.പി.സി ഇൻഡോർ മാന്വുവൽ റിസോഴ്സ് പേഴ്സണും ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര അധ്യാപകൻ കൂടിയായ ഇദ്ദേഹം പരിക്കളം സ്വദേശിയാണ്.