KPOA സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നമുക്ക് പറയാം ശില്പശാല ഡെപ്യൂട്ടി ശ്രീ എം ഹരി ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ KAP 4 ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ വിവിധങ്ങളായ വിഷങ്ങളെക്കുറിച്ചും ഭാവി പോലീസിന്റെ രൂപഘടന പ്രവർത്തനങ്ങളും എങ്ങനെ എന്നതിനെക്കുറിച്ചുമെല്ലാം വിശദമായ ചർച്ച ചെയ്യുന്നതിനും നയരൂപീകരണ സമർപ്പണത്തിനുമായി KPOA സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ” നമുക്ക് പറയാം ” ശില്പശാല ഡെപ്യൂട്ടി ശ്രീ എം ഹരി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ KPOA പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുമ്പായി അധ്യക്ഷത വഹിക്കുകയും സെക്രട്ടറി അഭിമന്യു എം വി സ്വാഗതം പറയുകയും ട്രഷറർ രാജീവൻ കെ പി നന്ദി അറിയിക്കുകയും ചെയ്തു.
നമുക്ക് പറയാം സെമിനാറിലെ എട്ടു വിഷയങ്ങളിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും ജോയിൻ സെക്രട്ടറി ശ്രീ രമേശൻ വെള്ളോറയും, ജില്ലാ കമ്മിറ്റി യുടെ കഴ്ച്ചപ്പാടുകൾ പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുമ്പായിയും സെമിനാറിൽ അവതരിപ്പിച്ചു. സെമിനാറി ൽ അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ ഗണേശൻ കെ പി, ബാബു ടി, KPA ജോ: സെക്രട്ടറി ജിതിൻ, എന്നിവർ സംസാരിച്ചു. രഞ്ജിത്ത് കെ അനുശോചന പ്രമേയം അവതരിപ്പി ച്ചു. ഗ്രൂപ്പ്കൾ ക്രോഡീകരിച്ചു കൊണ്ടു നടന്ന ചർച്ചയിലെ അവലോകനങ്ങൾ രാജീവൻ കെ പി, വിശ്വംഭരൻ കെ , ദിനേശൻ പി പി, തോമസ് എംഡി എന്നിവർ അവതരിപ്പിച്ചു.