അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ : അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പു റത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പി കെ ഗണേശൻ നമ്പ്യാരു ടെ മൃതദേഹമാണ് ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
കോസ്റ്റൽ പോലീസും വളപട്ടണം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു യുവാക്കൾ കടലിൽ ഇറങ്ങിയത്.വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായി രുന്നു. യുവാക്കൾ കടലിൽ ഇറങ്ങുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.പിന്നീട് ഇവർ തിരയിൽപ്പെട്ടതായി ഈ സമയം ബീച്ചിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു. കരയിൽ അഴിച്ചുവച്ച വസ്ത്രത്തിൽ നിന്ന് ലഭിച്ച ഐ.ഡി കാർഡിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.