തളിപ്പറമ്പുകാരനായ ഡ്രൈവർ പുതിയതെരുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു
കണ്ണൂർ : തളിപ്പറമ്പുകാരനായ ഡ്രൈവർ പുതിയതെരുവിൽ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു.പാലകുളങ്ങര അമ്പലം-ഭ്രാന്തൻകുന്ന് കള്ളുഷാപ്പ് റോഡിലെ കൃഷ്ണ കൃപ ക്വാർട്ടേഴ്സസിൽ വൈരാട് പ്രദീപൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.40ഓടെ ദേശീ യപാതയിൽ പുതിയതെരു മണ്ഡപത്തിന് സമീ പമാണ് അപകടം നടന്നത്. രണ്ട് ദിവസം മുമ്പ് തിരുവന ന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തി നായി പ്രദീപനും ഭാര്യ പാർവ്വതിയും മകൻ അരുൺകുമാറും പോയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ വെച്ചാണ് ഇവർ പോയത്. ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തി ഓട്ടോറിക്ഷയിൽ തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ലോറിയിലിടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിക്കുന്നതിനിടെ മറിയുകയായിരുന്നു. ഓട്ടോ പ്രദീപൻ്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും പരിക്കേറ്റി ട്ടുണ്ട്. ഏഴാംമൈൽ പെട്രോൾപമ്പ് ജീവനക്കാരനാണ് മകൻ അരുൺകുമാർ. മകൾ: അഖില