തായ്ലാൻ്റിൽ നിന്നും കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവ് സഹിതം യുവാവ് പിടിയിൽ
കണ്ണൂർ : ഹൈബ്രിഡ് കഞ്ചാവ് ഇനത്തിൽപ്പെട്ട ‘തായി ഗോൾഡ് ‘എന്ന് വിളിപ്പേര് ഉള്ള തായ്ലാൻ്റിൽ നിന്നും കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവ് സഹിതം യുവാവ് പിടിയിൽ. മാട്ടൂൽ മടക്കര ജുമായത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പടപ്പയിൽ ഹൗസിൽ ഷഫീർ പടപ്പയിൽ എന്നയാളെയാണ് പാപ്പിനിശ്ശേരി എക്സൈസിൻ്റെ പിടികൂടിയത്. ഇൻസ്പെക്ടർ സന്തോഷ് കുമാർ പിയും പാർട്ടിയും ഉത്തര മേഖല കമ്മിഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിലാണ് ഇയാളെ പിടികൂടിയത്. മടക്കര, മാട്ടൂൽ, ഇരിണാവ്, പുതിയങ്ങാടി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്കും, യുവാക്കൾക്കും ഇടയിൽ ഇയാൾ മയക്കുമരുന്ന് എത്തിച്ച് നൽകുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജിത്ത് കുമാർ പി എം കെ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ്, ജനാർദനൻ എം.കെ, രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ വിവേക് എം കെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ കെ.വി എന്നിവർ.