തളിപ്പറമ്പിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കുക മുദ്രാവാക്യമുയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു.ടൗൺ സ്ക്വയറിന് സമീപം കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പുഷ്പ്പവല്ലി അധ്യക്ഷത വഹിച്ചു. ബി എസ് ശുഭ സംസാരിച്ചു.