തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ശിശു മരണം; അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്
തിരുവനന്തപുരം : ശിശുക്ഷേമ സമിതിയില്‍ ശിശു മരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസം മുട്ടിലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസം മുട്ടൽ കൂടിയാണ് മരണം സംഭവിച്ചത്. പാല്‍തൊണ്ടയില്‍ കുടുങ്ങിയാകാം മരണമെന്ന് നേരത്തെ പൊലീസ് സംശയിച്ചിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മരണം പാൽ കുടുങ്ങിയല്ലെന്നും എസ്എടി ആശുപതി അധികൃതര്‍ വ്യക്തമാക്കി. മരണകാരണമറിയാൻ പോസ്റ്റ്മോർട്ടം നടത്തും. നേരത്തെയും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുന്നെയാണ് ആശുപത്രിയില്‍ നിന്നും ഡിസചാര്‍ജ് ചെയ്ത് ശുശുക്ഷേമ സമതിയിലെത്തിച്ചത്. ഒരുമാസം മുമ്പും ശിശുക്ഷേമ സമിതിയിൽ കുട്ടി മരിച്ചിരുന്നു. പനിയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞാണ് അന്ന് മരിച്ചത്.