ചൊവ്വാഴ്ച രാത്രി മുണ്ടേരിപ്പുഴയിൽ മീൻ പിടിക്കാൻപോയ യുവാവിനെ മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തി
കണ്ണൂർ : ചൊവ്വാഴ്ച രാത്രി മുണ്ടേരിപ്പുഴ യിൽ മീൻ പിടിക്കാൻപോയ യുവാവിനെ മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തി. ചെക്കിക്കുളം പാറാൽ സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് മീൻ പിടിക്കുന്നതിന് വല ഇടാൻ പോയപ്പോഴാണ് തോണിമറിഞ്ഞ് ഷറഫുദ്ദീനെ കാണാതാവുന്നത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് വലയിടാൻ പോയത് അറിഞ്ഞത്. തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിക്കുക യായിരുന്നു. രാത്രി പത്തുമണിയോടെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിക്കു കയും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തുകയും ചെയ്തു. ഇതിനിടെ തോണി കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെ തോണിക്കാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മുണ്ടേരിക്കടവ് മൂന്നാം തോട് ഭാഗത്തുനിന്ന് ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് കുട്ടി,ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ ഷംസീറ. ഷസ, ഷാസിയ എന്നിവർ മക്കളാണ്.