ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പ്; ദിവസ വേതന വ്യവസ്ഥയിൽ തൊഴിൽ അവസരങ്ങൾ
ആന്തൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 18.11.2024 തീയ്യതിയിലെ സർക്കാർ ഉത്തരവ് പ്രകാരം ആന്തൂർ നഗരസഭയിൽ 2025 മാർച്ച് 30 വരെ താൽക്കാലിക – ദിവസ വേതന വ്യവസ്ഥയിൽ 8 ശുചീകരണ തൊഴിലാളികളെ നിയമിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരും, 45 വയസ്സിന് താഴെ പ്രായമുള്ളവരുമായ, താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അസ്സൽ രേഖകൾ സഹിതം 25.01.25 ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുകത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു. നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന.