ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ വൈദ്യുതി മുടങ്ങും
കണ്ണൂർ : സെക്ഷൻ പരിധിയിലെ താവക്കര വേർഹൗസ് ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 23ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ജനുവരി 23 ന് രാവിലെ എട്ട് മുതൽ ഒമ്പത് വരെ ചട്ടുകപ്പാറ ടവർ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ ചെറുവത്തല മെട്ട ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചക്ക് ഒന്ന് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചക്ക് ഒന്ന് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ ഏച്ചൂർ ബസാർ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും. എച്ച് ടി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ വീനസ് ക്ലബ്, കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 23 ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി പൂർണമായും മുടങ്ങും.
മുണ്ടയാട് മുതൽ മൈലാട്ടി വരെ നിലവിലുള്ള 110 കെവി സിംഗിൾ സർക്യൂട്ട് വൈദ്യുതി പ്രസരണ ലൈൻ, 220/110 കെവി മൾട്ടി സർക്യൂട്ട് ലൈൻ ആക്കി ശേഷി ഉയർത്തുന്ന നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി അഴീക്കോട് സബ്സ്റ്റേഷനിലേക്കുഉള്ള 110 കെവി ലൈൻ ജനുവരി 23, 24, 25 തീയ്യതികളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഓഫ് ചെയ്യുന്നതാണ്. പ്രസ്തുത സമയത്ത് 110 കെവി അഴീക്കോട്, 33 കെവി കണ്ണൂർ ടൗൺ എന്നീ സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്ഗ്രിഡ് ടിസി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.