വ്യാപാരി തൊഴിലാളികളുടെ പുനരധിവാസം; വ്യാപാരി നേതാക്കൾ എം എൽ എ യെ കണ്ടു
തളിപ്പറമ്പ : തളിപ്പറമ്പ് പട്ടണത്തിലെ തീപിടുത്തം ഉണ്ടായ കെ വി കോംപ്ലക്സി ലെ വ്യാപാരികളുടെയും തൊഴിലാളികളു ടെയും പുനരധിവാസം വേഗത്തിൽ ആക്കുന്നതിനും എംഎൽഎ പ്രഖ്യാപിച്ചത് പോലെ തന്നെ സാങ്കേതികത്വതിന്റെ പേര് പറഞ്ഞു പുനരാധിവാസം ദീർഘിപ്പിക്കാ തെ യുദ്ധകാല അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്മാരെയും ഡിപ്പാർട്ട്മെന്റിനും നിർദേശങ്ങൾ കൊടുത്തു പഴയതിനെ ക്കാൾ മികച്ച രീതിയിൽ കെ വി കോംപ്ലക്സ് ലെ വ്യാപാരികളെയും തൊഴിലാളികളെയും പുനരധി വസിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ആവശ്യപ്പെട്ടു കൊണ്ടാണ് എം എൽ എ യെ കണ്ടത്.മുഖ്യമന്ത്രിയുടെ ഓഫീസുമായി അന്നുതന്നെ ബന്ധപ്പെടുകയും തുടർനടപടികൾ എളുപ്പമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാവും എന്നുള്ള ഉറപ്പ് വ്യാപാരികൾക്ക് എംഎൽഎയുടെ ഭാഗത്തുനിന്ന് കിട്ടിയിട്ടുണ്ട്.തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി ജയരാജ് സെക്രട്ടറി സി.ടി അഷ്റഫ് സെക്രട്ടറിയേറ്റ് മെമ്പർ പ്രദീപ് കെജനറൽസെക്രട്ടറികുമാർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായി