അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
കണ്ണൂർ : കണ്ണൂർ അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. വാരം സ്വദേശി വി പ്രിനീഷിന്റെ മൃതദേഹമാ ണ് കണ്ടെത്തിയത്. പയ്യാമ്പലത്ത് അറേബ്യൻ ബീച്ച് റിസോർട്ടിന് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പി കെ ഗണേശൻ നമ്പ്യാരു ടെ മൃതദേഹം ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു യുവാക്കൾ കടലിൽ ഇറങ്ങിയത്.വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായി രുന്നു.യുവാക്കൾ കടലിൽ ഇറങ്ങുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.പിന്നീട് ഇവർ തിരയിൽപ്പെട്ടതായി ഈ സമയം ബീച്ചിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു.കരയിൽ അഴിച്ചുവച്ച വസ്ത്രത്തിൽ നിന്ന് ലഭിച്ച ഐ.ഡി കാർഡിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്