കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു
കണ്ണൂർ : കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. ചുഴലി ചാലിൽവയൽ മിൽമ ഹാളിൽ നടന്ന പരിപാടി കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നയ്ക്കൽ ഉദ് ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അറുപത് വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. കെ.ടി.സുരേഷ് കുമാർ, സി.ജെ.ജോൺ, ബിനു ഇലവുങ്കൽ, ഏലമ്മ ജോസഫ്, സണ്ണി മുക്കുഴി, ജെയിംസ് ചിറമാ ട്ടേൽ, ഷാജി കുറ്റ്യാത്ത്, പി.പി.രാഘവൻ, യാക്കോബ് ആലയ്ക്കൽ, നോബിൾ പയ്യപ്പള്ളി, ജോയി കുരിശുകുന്നേൽ, റോബിൻ തേരാംകുടി എന്നിവർ പ്രസംഗിച്ചു