കെഎസ്സ്ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
കണ്ണൂർ : കെഎസ്സ്ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർക്ക് പരിക്ക്. രാവിലെ 6 മണിയോടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. പഴയങ്ങാടി ഭഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിൽ നിയന്ത്രണം വിട്ട മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഇ രാഹുൽ അരമണിക്കൂറോളം ലോറിയുടെ ക്യാബിന് അകത്ത് കുടുങ്ങി. കണ്ണപുരം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലിന് പരീക്കേറ്റ ഡ്രൈവർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണപുരം പാലത്തിന് സമീപം നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയതയും വാഹന ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.