ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാടിയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയെ കോലത്തു നാട് വരവേറ്റത്
കണ്ണൂർ : ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാടിയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയെ കോലത്തു നാട് വരവേറ്റത്. ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം മൊളോളം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം, അഴീക്കോട് പാലോട്ട് കാവ്, വാരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ അമ്മമാരുടെ കൂട്ടായ്മയാണ് കൃഷ്ണപ്പാട്ട് പാരായണം ചെയ്തത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശ്രീകൃഷ്ണ ലീലകളുടെ ചുവർച്ചിത്ര ആവിഷ്കാരം നടത്തിയ ചിത്രകാരി എൻ. കെ. ജമുനയെ അഴിക്കോട് മൊളോളം ക്ഷേത്രത്തിൽ പ്രശസ്ത കന്നട സിനിമാ താരവും ഇംപ്രഷനിസ്റ്റും സ്റ്റാൻ്റ് അപ്പ് കോമഡിയനുമായ ദയനാന്ദൻ പൊന്നാടയും പതക്കവും നല്കി ആദരിച്ചു.
മൊളോളം ക്ഷേത്രത്തിൽ അമ്മമാരുടെ സമ്പൂർണകൃഷ്ണപ്പാട്ട് പാരായണത്തോ ടൊപ്പമാണ് എൻ. കെജമുന വരച്ച ശ്രീകൃഷ്ണ ലീലകളുടെ ചുവർച്ചിത്ര പ്രദർശനം ഒരുക്കിയത്. കർണാടക സർക്കാരിൻ്റെ പുരസ്കാരം ലഭിച്ച ദയാനന്ദനെ ശ്രീകൃഷ്ണ ചുവർ ചിത്രം നല്കി ചിത്രകാരി എൻ. കെ. ജമുന സ്വീകരിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് എ മോഹനൻ അധ്യക്ഷതവഹിച്ചു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ, അഴീക്കോട് ക്ഷേത്ര സമിതി സെക്രട്ടറി കെ.വി ഷൈജു, മൊളോളത്തില്ല ത്ത് ഹരികൃഷ്ണൻ നമ്പൂതിരി, വി.രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ശ്രീ പാർത്ഥ സാരഥിക്ക് പ്രത്യേക ശ്രീ കോവിൽ പ്രതിഷ്ഠയുള്ള മൊളോളം ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയിൽവിശേഷാൽ പൂജകളുമുണ്ടായി