കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ധനഞ്ജയൻ അധ്യക്ഷനായി. ബാങ്ക് ഹാൾ കെ കെ ശൈലജ എംഎൽഎയും ഡൈനിങ് ഹാൾ വി ശിവദാസൻ എംപിയും ആധുനിക കിച്ചൺ കെ പി മോഹനൻ എംഎൽഎയും വിഐപി ലോഞ്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനും സോളാർപാനൽ റെയ്ഡ്കോ മുൻ ചെയർമാൻ വത്സൻ പനോളിയും ലിഫ്റ്റ് യുവജന ക്ഷേമ ബോർഡ് മെമ്പർ വി കെ സനോജും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നഗരസഭാ ചെയർമാൻ വി സുജാതയും ഉദ്ഘാടനംചെയ്തു. റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ ഉപഹാരങ്ങൾ നൽകി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ ഓഹരി സ്വീകരിച്ചു. സെക്രട്ടറി എം ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. രജിസ്ട്രാർ അജീഷ് കെ കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ബാലൻ, പി സി ഗംഗാധരൻ, എൻ വി ഷിനിജ, സി രാജീവൻ, കെ ഗീത, എം റിജി, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ചെയർമാൻ കെ അജിത, എം സുകുമാരൻ, കെ ശശീധരൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.