ഓണ സമൃദ്ധി 2025 കർഷക ചന്ത; തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ : ഓണ സമൃദ്ധി 2025 കർഷക ചന്ത തളിപ്പറമ്പ ബ്ലോക്ക് തല ഉദ്ഘാടനം പരിയാരത്ത് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പമാരായ പി പി സജീവൻ എം സുജിഷ, ടി സുനിൽ കുമാർ, എ കെ സുജിന, അഷ്റഫ് കൊട്ടോല എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ പി പി ഷിൽന മുകന്ദൻ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എം ശ്രീകലയും നന്ദിയും പറഞ്ഞു.