കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി തലശ്ശേരി കൺട്രോൾ റൂം പോലീസ്
കണ്ണൂർ : ഇന്നലെ വൈകുന്നേരം തലശ്ശേരി ചുങ്കം എന്ന സ്ഥലത്ത് കിണറിൽ ഒരു സ്ത്രീ വീണു കിടക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് എസ്.ഐ ഗിരീഷും എസ്.സി.പി.ഒ സനൂപ്, സിപിഒമാരായ പ്രജിൻ, ആകാശ് ജോൺ എന്നിവർ സംഭവസ്ഥലത്ത് എത്തുകയും സനൂപും പ്രജിനും കിണറിൽ ഇറങ്ങി ഫയർ ഫോഴ്സ് എത്തുന്നതു വരെ സ്ത്രീയെ വെള്ളത്തിൽ നിന്നും ഉയർത്തി കിണറിന്റെ പടവിൽ നിർത്തുകയും, ഫയർ ഫോഴ്സിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി മുകളിൽ എത്തിക്കുകയും ചെയ്തു.