സേഫ് ടെയിൽ സേഫ് തളിപ്പറമ്പ പദ്ധതി ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : തളിപ്പറമ്പ് മുനിസിപ്പാലിറ്റി യുടെ ആഭിമുഖ്യത്തിൽ വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ “പദ്ധതി തിങ്കളാഴ്ച ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത അധ്യക്ഷയായി. സ്ഥിരം സമിതി ആദ്യക്ഷൻ പി പി മുഹമ്മദ് നിസാർ, നഗര സഭ സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ എ കെ രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർ മാരായ മനോജ് സിപി, വാസന്തി പി വി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സീനിയർ വെറ്റിനറി സർജൻ ഡോക്ടർ മുഹമ്മദ് ബഷീറിൻറെ നേതൃത്വത്തിൽ ഡോക്ടർ സുരേഷ് കുമാർ, വിജിത എ വി വേണുഗോപാലൻ വി,രഹിന കെ കെ എന്നിവർ ചേർന്നാണ് കുത്തിവപ്പു കൾ നടത്തിയത്.