എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അനുമോദിച്ചു
പാപ്പിനിശ്ശേരി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി ഇല്ലിപ്പുറം പുലയൻ സമുദായ സംഘം അനുമോദിച്ചു. എ വത്സലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കില കണ്ണൂർ ബ്ലോക്ക് കോ ഓർഡിനേറ്റർ ഇ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ. സുമേഷ്, കെ. അനിത ടീച്ചർ, പി. അശോകൻ, എ. ഷൈജു, ഉത്തമൻ, സുനിൽ കുമാർ,ഇന്ദിര എന്നിവർ സംസാരിച്ചു. പ്രമുഖ നാടക നടൻ സുനിൽകുമാർ പാപ്പിനിശ്ശേരിയെ യോഗം അനുമോദിച്ചു.