പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു
തളിപ്പറമ്പ : പട്ടുവം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ആരംഭിച്ചു. മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് കർഷക ചന്ത തുടങ്ങിയത്. കൃഷി വകുപ്പ്, ഹോർട്ടി കോർപ്, വി എഫ് പി സി കെ സഹകരണത്തോടെയാണ് ചന്തപ്രവർത്തി ക്കുന്നത്. സപ്തംബർ ബർ 4 വരെ ചന്ത ഉണ്ടായിരിക്കും. കർഷക ചന്തയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണ ൻ, എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി ആർ ജോത്സന, ഇ ശ്രുതി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ മനോജ്കുമാർ നന്ദിയും പറഞ്ഞു