പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണ്ണൂർ : പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയ ത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവി ഡോ: സോമൻ കടലൂർ നിർവ്വഹിച്ചു.സംഘാടക സമിതി ചെയർമാൻ കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. വായനശാലക്ക് സ്ഥലം വിട്ടു നൽകിയ റിട്ട: ഓണററി ക്യാപ്റ്റൻ എൻ പി കുഞ്ഞിക്കണ്ണൻ്റെ സ്മരണാർത്ഥം ഭാര്യ കെ വി ദേവിയെ കുടുംബ സദസ്സിൽ ആദരിച്ചു. കെ കരുണാകരൻ ആദര സമർപ്പണം നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത, പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലകമ്മിറ്റി അംഗം യു വി വേണു, വായനശാല പ്രസിഡണ്ട് പി വി ദിവാകരൻ പ്രസംഗിച്ചു. എ വി കൃഷ്ണന്റെ മക്കളായ പി വി ബാലൻ, പി വി ഗംഗാധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എം ദിനേശൻ സ്വാഗതവും എം വി നാരായണൻ നന്ദിയും പറഞ്ഞു. നെരുവമ്പ്രം കലാവേദിയുടെ ”പുമാതൈ പൊന്നമ്മ” എന്ന നാടകവും അരങ്ങേറി.