തരൂർ ചിന്തിക്കുന്ന മനുഷ്യനെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ
കണ്ണൂർ : തരൂർ ചിന്തിക്കുന്ന മനുഷ്യനെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. യാഥാർഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ ചില ഗ്രൂപ്പുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തരൂർ ക്വാളിറ്റിയുള്ള നേതാവാണ്. അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നത്. സി.പി.എം ൽ ഒരു രഹസ്യ രേഖയുമില്ല. കരടു രാഷ്ട്രീയ രേഖ പുറത്തു വന്നു കഴിഞ്ഞു ആർക്കും കാണാമെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പ്രതികരിച്ചു.