മുഖ്യമന്ത്രി വനം വകുപ്പിനെ വിമർശിച്ചെന്ന വാർത്ത തെറ്റെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ
കണ്ണൂർ : മുഖ്യമന്ത്രി വനം വകുപ്പിനെ വിമർശിച്ചെന്ന വാർത്ത തെറ്റെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. പ്രവർത്തനം മെച്ചപ്പെടാനുള്ള നിർദേശമാണ് വന്നത്. വനം വകുപ്പിനെ വിമർശിച്ചെന്ന വാർത്ത തെറ്റാണ് വനം വകുപ്പ് മേധാവിയുമായി പ്രശ്നങ്ങളൊന്നും ഇല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം അവധി എടുത്തത്. മലയോരമേഖലയിൽ ഇറങ്ങിയ വന്യജീവികളെ തുരത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.