
കലക്ടറേറ്റ് കോൺഫ്റൻസ് ഹാളിൽ കലക്ടറെ അറിയുക എന്ന പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ : ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് കോൺഫ്റൻസ് ഹാളിൽ കലക്ടറെ അറിയുക എന്ന പരിപാടി സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമവാർഷിക ദിനത്തിൽ കണ്ണൂർ താവക്കര ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികൾ കലക്ടർ അരുൺ കെ വിജയനുമായി അഭിമുഖം നടത്തി. സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കലക്ടറുമായി സംസാരിക്കാൻ എത്തിയത്. കുട്ടികളുടെ ചോദ്യങ്ങൾക്ക് കലക്ടർ മറുപടി നൽകി. കോഡിനേറ്റർ രഞ്ജിത്ത് സർക്കാർ, ഹെഡ്മാസ്റ്റർ കെ കെ റഹീം എന്നിവരും അധ്യാപിക അധ്യാപകരും പങ്കെടുത്തു.