വേനൽ മഴയിൽ വെള്ളം നിറഞ്ഞ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാത
കണ്ണൂർ : വേനൽ മഴയിൽ വെള്ളം നിറഞ്ഞ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാത. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പെയ്ത മഴയിലാണ് അടിപ്പത വെള്ളത്തിൽ മുങ്ങിയത്. ഇതുവഴിയുള്ള യാത്ര ദുരിതമായത്. പുതിയങ്ങാടി മാട്ടൂൽ തീരദേശ മേഖലയിലെ യാത്രക്കാർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതപാതയാണിത്. മഴക്കാലം എത്തുമ്പോൾ അടിപ്പാത വെള്ളത്തിൽ മുങ്ങും. വ്യാഴാഴ്ച പെയ്ത വേനൽ മഴയിൽ തന്നെ അടിപ്പാതയിൽ ചെളിവെള്ളം നിറഞ്ഞു. ഇത് വാഹന കാൽ നടയാത്രക്കാർക്ക് ഏറെ ദുരിതം ശൃഷ്ടിച്ചു. ഓട്ടോറിക്ഷകളും ഇരു ചക്ര വാഹന യാത്രക്കാരുമാണ് ഏറെ ദുരിതം അനുഭവിച്ചത്. വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളിൽ ചെളിവെള്ളം നിറഞ്ഞ് ഓഫാകുന്ന അവസ്ഥയാണ്. ഏറെ നേരം ഗതാഗത കുരുക്കിനും കാരണമായി. പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ