യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ആസ്ഥാനത്തും, കരിമ്പത്തും പതാക ഉയർത്തി
തളിപ്പറമ്പ് : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ആസ്ഥാനത്തും, കരിമ്പത്തും പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പതാക ഉയർത്തൽ ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. സായൂജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സിവി വരുൺ, വരുൺ ചിന്നൻ, ഇർഷാദ് സൈതാരകത്ത്, കെ. വി. സുരാഗ്, സൂരജ് പരിയാരം, അനീഷ് കുമാർ, അബു താഹിർ, മനീഷ് പൂമംഗലം എന്നിവർ പങ്കെടുത്തു.