ഡി വൈ എഫ് ഐ സമര സംഗമം കാൽനട ജാഥകൾ തുടങ്ങി
തളിപ്പറമ്പ് : ഞങ്ങൾക്കുവേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്രദിനത്തിൽ തളിപ്പറമ്പിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡിവൈ എഫ്ഐ സമര സംഗമം പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പഞ്ചായത്ത് മുൻസിപ്പൽ തല കാൽനട ജാഥകൾ ആരംഭിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി പി അനിഷ ക്യാപ്റ്റനും എം രജിത്ത് മാനേജറും ഇ അഞ്ജന വൈസ് ക്യാപ്റ്റനുമായ ആന്തൂർ നഗരസഭ കാൽനട ജാഥ ഇരുമ്പ് കല്ലിൻ തട്ടിൽ വച്ച് വി വി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കെ നവീൻ അധ്യക്ഷനായി സി ശ്രീരാഗ് സ്വാഗതം പറഞ്ഞു. സി പി മുഹാസ് ക്യാപ്റ്റനും കെ പ്രണവ് മാനേജറും, പി കെ അനുഷ വൈസ് ക്യാപ്റ്റനുമായ കാൽനട ജാഥ ചാലത്തൂരിൽ വെച്ച് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എം ലത്തീഫ് അധ്യക്ഷനായി വി വി സുമേഷ് സ്വാഗതം പറഞ്ഞു.
പ്രജീഷ് ബാബു ക്യാപ്റ്റനും മനു സേവിയർ മാനേജറും മീര ചന്ദ്രൻ വൈസ് ക്യാപ്റ്റനുമായ പരിയാരം പഞ്ചായത്ത് കാൽനട ജാഥ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സി എച്ച് വിജയൻ അധ്യക്ഷനായി കെ വിന്ദാസ് സ്വാഗതം പറഞ്ഞു. സി കെ ഷോന ക്യാപ്റ്റനും, പ്രണവ് വടക്കീൽ മാനേജറും പി നിജേഷ് വൈസ് ക്യാപ്റ്റനുമായ കുറുമാത്തൂർ പഞ്ചായത്ത് കാൽനട ജാഥ പി കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. എ സുജിത്ത് അധ്യക്ഷനായി. ബിനിൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു. ടി പി അഖില ക്യാപ്റ്റനും ശ്രീകുമാർ അമ്മാനപ്പാറ മാനേജറും കെ സരിത്ത് വൈസ് ക്യാപ്റ്റനുമായ പട്ടുവം പഞ്ചായത്ത് കാൽനട ജാഥ കയ്യംതടത്തിൽ വെച്ച് കെ ഗണേശൻ ഉദ്ഘാടനം ചെയ്തു. കെ വി വിഭ അധ്യക്ഷയായി. എം ഷിജു സ്വാഗതം പറഞ്ഞു.