അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കെ.സുധാകരൻ എം.പി
കണ്ണൂർ : അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കെ.സുധാകരൻ എം.പി. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായെന്നും കെ.സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരും. അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും. എന്നാൽ മത്സരം കടുക്കും. എം സ്വരാജിനെ സിപിഎം ബലിയാടാക്കി എന്നും കെ.സുധാകരൻ പറഞ്ഞു