ദക്ഷിണ കാശിയിൽ ഇനി ഉൽസവകാലം; ശ്രീ കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവം ജൂൺ 8ന്
കണ്ണൂർ : ദക്ഷിണ കാശിയിൽ ഇനി ഉൽസവകാലം. ശ്രീ കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവം ജൂൺ 8നാരംഭിച്ച് ജൂലായ് 4 ന് സമാപിക്കുമെന്നും ഉത്സവത്തോടനുബ ന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും ദേവസ്വം ഭാരവാഹി കൾ പ്രസ് ക്ലബിൽ അറിയിച്ചു.2024 വർഷത്തെ വൈശാഖ മഹോത്സവ കാലത്ത് അഭൂതപൂർവ്വമായ ഭക്തജനതി രക്ക് അനുഭവപ്പെട്ടിട്ടും വലിയ പ്രശ്നങ്ങ ളൊന്നും ഇല്ലാതെ സുഗമമായി നടത്താനായി. ഓരോ ഉൽസവ നാളിലും വാഹന പാർക്കിങ്ങ് ആണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇക്കുറി 2000 വാഹനങ്ങൾക് പാർക്ക് ചെയ്യാനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്ന് പുറമേ 67 സെൻ്റ് സ്ഥലവും പാർക്കിങ്ങി നായി വാങ്ങിയിട്ടുണ്ട്. ശുദ്ധജലം, താമസ സൗകര്യം, സുരക്ഷ, സാനിട്ടേഷൻ, മാലിന്യ സംസ്കരണം എന്നീ സംവിധാനങ്ങൾ ശാസ്ത്രീയമായി ഒരുക്കിയിട്ടുണ്.പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ ഉണ്ട്.വാർത്താ സമ്മേളനത്തിൽ ദേവസ്വം ട്രസ്റ്റി എൻ പ്രശാന്ത്, എക്സികുട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ കെ നാരായണൻ, ചന്ദ്രശേഖരൻ പങ്കെടുത്തു.