എൽ ഐ സി പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ കുടുംബ സംഗമം നടന്നു
കണ്ണൂർ : എൽ ഐ സി പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ കുടുംബ സംഗമം നടന്നു. ഐ എം എ ഹാളിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 85 വയസ് കഴിഞ്ഞ അംഗങ്ങളായ എം കെ ഉണ്ണികൃഷ്ണൻ നായർ, കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. കെ കെ കൃഷ്ണൻ, ദീപക്, പ്രസാദ്, ജഗദീഷ്, ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.