ബിജെപി നടുവിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : നടുവിൽ പഞ്ചായത്തിൻ്റെ കേന്ദ്ര വികസന വിരുദ്ധതക്കും അഴിമതി ഭരണത്തിനും എതിരെ ‘ ബിജെപി നടുവിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ബിജെപി നോർത്ത് ജില്ല ജന:സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ കാര്യാലയത്തിൽ നിന്നും നടുവിൽ ടൗൺ വഴി മാർച്ച് പഞ്ചായത്തിലെത്തി. മാർച്ചിൽ ഏരിയ പ്രസിഡൻ്റ് എവി മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് ഗംഗാധരൻ കാളീശ്വരം, ഏരിയ ജന സെക്രടറി സജിത്ത് കപ്പള്ളി, കരുവൻചാൽ ഏരിയ പ്രസിഡൻ്റ് നാരായണൻ നായർ, മണ്ഡലം പ്രസിഡൻ്റ് പി ബി റോയി, ജന:സെക്രട്ടറി രെജീവൻ എം എസ് എന്നിവർ സംബന്ധിച്ചു സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പരുപാടിയിൽ പങ്കെടുത്തു