എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയംനേടിയ മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു
കണ്ണൂർ : കമ്പിൽ മാപ്പിള ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയംനേടിയ മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു കമ്പിൽ സംഘമിത്ര ഹാളിൽ മുൻഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. മഞ്ജുള ഉദ്ഘാടനം ചെയ്തു. ഷഹനാസ് കെ.എം. പി അദ്ധ്യക്ഷത വഹിച്ചു കെ.രൂപേഷ്, പി.ബൈജു, സി.നസീർ, മുഹമ്മദ് ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.