വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ.ചാള്സണ് ഏഴിമലക്ക് പൗരസ്വീകരണം
കണ്ണൂർ : വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ.ചാള്സണ് ഏഴിമലക്ക് പൗരസ്വീകരണം. ന്യൂഡല്‍ഹി ഹോട്ടല്‍ സരോവറില്‍ നടന്ന ചടങ്ങില്‍ ബിരുദമേറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയത്. നീന്തല്‍ പരിശീലന രംഗത്തെ 16 വര്‍ഷത്തെ സംഭാവനകള്‍ പരിഗണിച്ചാണ് വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ചാള്സണ് ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കിയത്.
നീന്തല്‍ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കുകയും നിരവധിപേരെ നീന്താന്‍ പ്രാപ്തരാക്കി കായലിലും പുഴയിലും, കടലിലും ദീര്‍ഘദൂരം നീന്തിക്കുന്ന ചാള്സണ് ജല അപകട രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിവരുന്നത് പരിഗണിച്ചായിരുന്നു ഗോക്ടറേറ്റ് ബിരുദം. ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി സേവനമനുഷ്ഠിക്കുന്ന ചാള്സന് രണ്ടുതവണ കേരളത്തിലെ മികച്ച ലൈഫ് ഗാര്‍ഡ് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. അന്പതില്പരം ജീവന് രക്ഷിച്ച ഇദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയായിരുന്നു ഈ അവാര്‍ഡുകള്‍. പൗരസ്വീകരണത്തില്‍ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, അഡ്വ.പി.സന്തോഷ്, കെ.വിജീഷ്, പണ്ണേരി രമേശന്, വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.