SMA ഉള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായത്തിനായി പിറന്നാൾ ആഘോഷത്തിന് ചിലവാക്കാൻ മാറ്റിവെച്ച തുക നൽകിക്കൊണ്ട് മാതൃകയായി ദേവനന്ദു
തളിപ്പറമ്പ : അപൂർവ്വ ജനിതകരോഗമായ SMA ഉള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മറ്റിയ്ക്ക്, ദേവനന്ദു പിറന്നാൾ ആഘോഷത്തിന് ചിലവാക്കാൻ മാറ്റിവെച്ച തുക നൽകിക്കൊണ്ട് മാതൃകയായി. മുകുന്ദൻ- റീജ മുകുന്ദൻ ദമ്പതികളുടെ മകൻ ദേവനന്ദുവാണ് തന്റെ പിറന്നാൾ ദിനത്തിൽ മൈഗ്രൂപ്പിന്റെ ഒരു ചടങ്ങിൽ വെച്ച് കമ്മറ്റിയ്ക്ക് തുക കൈമാറിയത്.
നടൻ സന്തോഷ് കീഴാറ്റൂർ, പി സി വിജയരാജൻ, വി പി മഹേശ്വരൻ മാസ്റ്റർ, ഡോ പി കെ രഞ്ജീവ്, അഡ്വ എം കെ വേണുഗോപാൽ, റീജ മുകുന്ദൻ, അജിത് കൂവോട്, ഷാജി മാത്യു അലക്സാണ്ടർ, ജാഫർ സൈദാരകത്ത്, കെ പി നാരായണൻ കുട്ടി, ജബ്ബാർ മൊബൈൽ സിറ്റി എന്നിവർ ചടങ്ങിൽ സന്നിഹിതരായി രുന്നു. ചികിത്സാ സഹായ കമ്മറ്റി അംഗം സുരേന്ദ്രൻ മാണിക്കോ ത്തും കുട്ടിയുടെ പിതാവ് അഭിലാഷ് അടുക്കാടനും ചേർന്നാണ് തുക കൈപ്പറ്റിയത്. 18 കോടി രൂപ ചിലവ് വരുന്ന ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം അവർ അഭ്യർത്ഥിച്ചു. മൂന്നുമാസം കൊണ്ട് ആകെ 90 ലക്ഷം മാത്രമാണ് ഇതുവരെ അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇനിയും17 കോടിയിലധികം രൂപ ലഭിച്ചാലെ ചികിത്സ നടക്കൂ എന്ന് സുരേന്ദ്രൻ മാണിക്കോത്ത് പറഞ്ഞു.