കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി കൃഷി ആരംഭിച്ചു
കല്യാശ്ശേരി : കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചേർന്ന് കണ്ണപുരം വീവേഴ്സ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് കുറുന്തോട്ടി കൃഷി ആരംഭിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രേമ സുരേന്ദ്രൻ. രേഷ്മ രേഷ്മ പരാഗൻ, വി വിനീത, രമേശൻ, ടി കെ ദിവാകരൻ, കെ വി രാമകൃഷ്ണൻ, ജിതീഷ് കണ്ണപുരം, രാജേഷ് പാലങ്ങാട്, വി കെ വിജയൻ, കൃഷി ഓഫീസർ യു പ്രസന്നൻ, ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.