
പഴയങ്ങാടി ഏഴോം പുല്ലാഞ്ഞിടയിൽ തമ്പുരാൻ കുന്ന് ഇടിയുന്നു
പഴയങ്ങാടി : പഴയങ്ങാടി ഏഴോം പുല്ലാഞ്ഞിടയിൽ തമ്പുരാൻ കുന്ന് ഇടിയുന്നു. നേരത്തെ ഈ കുന്ന് ഇടിച്ചുനിരത്തിയത് വലിയ പാരിസ്ഥിതിക ആഘാതത്തിനിടയാക്കിയിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കുന്നിടിക്കൽ പാതി വഴിയിൽ നിർത്തിയത്.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പാറയും മരങ്ങളും ഇടിഞ്ഞു റോഡരികിൽ കിടക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകട ഭീഷണി ഉയർത്തി വലിയ പാറകളും മരങ്ങളും നിലംപൊത്താവുന്ന അവസ്ഥയിൽ ആണുള്ളത്.പാറകൾ റോഡിലേക്ക് പതിച്ചൽ ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന റോഡിൽ വലിയ അപകടം തന്നെ ഉണ്ടയെക്കും. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹങ്ങളാണ് ഇത് വഴി പോകുന്നത. മഴ പെയ്താൽ ഏതു സമയവും കുന്ന് ഇടിഞ്ഞ് പൂർണ്ണമായും റോഡിൽ പതിക്കുന്ന അവസ്ഥയാണുള്ളത്.
ഏതാനും മാസങ്ങൾക്കു മുൻപ് കുന്ന് ഇടിച്ചുനിരത്തിയത് വലിയ പാരിസ്ഥിതിക ആഘാതത്തിനിടയാക്കിയിരുന്നു.പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കുന്നിടിക്കൽ നിർത്ട്ജിയത്. കുന്നിടിയൽ ഉൾപ്പെടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമെന്ന് കണ്ടാണ് നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ശക്തമായ മഴ പെയ്തതിന് പിന്നാലെ കുന്നിൽ നിന്നുള്ള ചെളിവെള്ളം കുത്തിയൊലിച്ച് സമീപ പ്രദേശത്തെ വീടുകളിലെ കിണറുകലിലേക്കും എത്തുന്നുണ്ടെന്ന പരാതിയുമുണ്ട്. അധികൃതർ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.