പ്രണാം മലബാർ വിദ്യാഭ്യാസ ധനസഹായ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ 25 ന്
കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ നിർധന നമ്പ്യാർ/ നായർ മുന്നോക്ക കുടുംബത്തിലെ വിദ്യാർത്ഥി കൾക്കാണ് അർഹത. ഈ അധ്യയന വർഷം ഉന്നതമാർക്കോടെ 10th / പ്ലസ് ടു പൂർത്തിയാക്കിയവർക്ക് തുടർ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ത്തിനുമാണ് സഹായം നൽകുക.
2024 ജൂലൈ 25ന് മുൻപായി www.pranammalabar.com എന്ന ഓൺലൈൻ പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ക്കായി pranamedu@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്ട്സ് ആപ് നമ്പറിൽ ശ്രീ ജയദേവൻ നമ്പ്യാരുമയോ ബന്ധപ്പെടണം.