കണ്ണൂർ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് നാല് സ്ഥാപനങ്ങൾക്കും ബിൽഡിംഗ് ഉടമയ്ക്കുമെതിരെ നടപടി
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താവക്കര കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് നാല് സ്ഥാപനങ്ങൾക്കും ബിൽഡിംഗ് ഉടമയ്ക്കുമെതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.
താവക്കര കോംപ്ലക്സ് പരിസരത്ത് അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതായുള്ള പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. കോംപ്ലക്സിലെ സ്റ്റെയർകേസിന് സമീപം വൻതോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടത് പരിശോധിച്ചാണ് സ്ഥാപനങ്ങളുടെ പേര് വിവരം സ്ക്വാഡ് കണ്ടെത്തിയത്. മിമോബ് മൊബൈൽ ഹോൾസെയിൽസ്, ഡെക്കാൻ ട്രേഡേഴ്സ് , ആമറോൺ ബാറ്ററി ഹൗസ് , ബയോ ഡ്രോപ്സ് ആൻ്റ് ഗ്ലോബൽ ഫാർമസിക്യൂട്ടിക്കൽസ് ,ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങൾക്കാണ് 5000 രൂപ വീതം പിഴ ചുമത്തിയത്. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ, കൂട്ടിയിട്ട മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങളുടെചെലവിൽ നീക്കം ചെയ്യാനും തുടർനടപടി സ്വീകരിക്കാനും കണ്ണൂർ കോർപ്പറേഷന് ജില്ലാ എൻഫോർഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ രേഷ്മ സുരേഷ്, ഫിയാസ്. ആർ. എന്നിവർ പങ്കെടുത്തു