തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ അത്യാധുനിക രീതിയിലുള്ള നോളജ് റിപ്പോസിറ്ററി സെന്റർ പ്രവർത്തനം ആരംഭിച്ചു
തലശ്ശേരി : തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ (എസ്.ഡി.പി.ഒ.) അത്യാധുനിക രീതിയിലുള്ള ‘നോളജ് റിപ്പോസിറ്ററി സെന്റർ’ പ്രവർത്തനം ആരംഭിച്ചു ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ (എസ്.ഡി.പി.ഒ.) പുതുതായി സജ്ജമാക്കിയ അത്യാധുനിക ‘നോളജ് റിപ്പോസിറ്ററി സെന്ററി’ന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജനുവരി 24 ന് ശനി രാവിലെ 11:00 മണിക്ക് ഓൺലൈനായി നിർവഹിച്ചു. പോലീസിനെ ആധുനികവൽ ക്കരിക്കുക, സേനാംഗങ്ങളുടെ പ്രൊഫ ഷണൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐ.പി.എസ്. സ്വാഗതം ആശംസിച്ചു. തലശ്ശേരി നഗരസഭാ ചെയർമാൻ ശ്രീ. കാരായി ചന്ദ്രശേഖരൻ വിശിഷ്ടാതിഥി കളായി പങ്കെടുത്തു. അഡീഷണൽ സൂപ്രണ്ട് പോലീസ് ശ്രീ. സജേഷ് വാഴളാപ്പിൽ, വാർഡ് കൗൺസിലർ ശ്രീമതി ഷഹനാസ് മൻസൂർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂത്തുപറമ്പ് എ.സി.പി. ശ്രീ. ആസാദ് എം.പി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.