കണ്ണൂർ റൂറൽ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ഡിവിഷന് കീഴിലുള്ള മുഴുവൻ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരുടെയും സംഗമം നടത്തി
കണ്ണൂർ : കണ്ണൂർ റൂറൽ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ഡിവിഷന് കീഴിലുള്ള മുഴുവൻ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരുടെയും സംഗമം നടത്തി. കെ എ പി നാലാം ബറ്റാലിയൻ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ IPS ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ് പി കെ എസ് ഷാജി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ഡിവൈഎസ് പി കെ ഇ പ്രേമചന്ദ്രൻ, പോലീസ് സംഘടനാ നേതാക്കളായ N V രമേശൻ, പ്രിയേഷ് കെ, റിട്ടയേർഡ് ഡി വൈ എസ് പി വി ബാബു, ഉണ്ണികൃഷ്ണൻ T, മുയ്യം രാഘവൻ, കുഞ്ഞിനാരായണൻ കെ, അനീഷ് കെ പി, പ്രസാദ് കെ എന്നിവർ സംസാരിച്ചു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുമായി ജില്ലാ പോലീസ് മേധാവി സംവദിച്ചു. പയ്യന്നൂർ, ഇരിട്ടി, പേരാവൂർ മേഖലകളിലെ വിരമിച്ചവരുടെ സംഗമം വരും ദിവസങ്ങളിൽ നടത്തും.