ഏഴോ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേളയ്ക്ക് പഴയങ്ങാടി ബസ്സ്റ്റാൻഡിൽ തുടക്കമായി
പഴയങ്ങാടി : ഏഴോ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേളയ്ക്ക് പഴയങ്ങാടി ബസ്സ്റ്റാൻഡിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കലേശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല മുഖ്യാതിഥിയായി. കെ എൻ ഗീത അധ്യക്ഷത വഹിച്ചു.എം കെ ലത, മുഹമ്മദ് റഫീഖ്, കെ പി അനിൽകുമാർ, പി സുലോചന, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ്, എം ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു. 13 ന് ഓണചന്ത അവസാനിക്കും