മറാഠികൾ കണ്ണൂരിൽ സംഘടിപ്പിച്ച ഗണോശോൽസവത്തിന് സമാപനമായി
കണ്ണൂർ : മറാഠികൾ കണ്ണൂരിൽ സംഘടിപ്പിച്ച ഗണോശോൽസവത്തിന് സമാപനമായി. കഴിഞ്ഞ 26 വർഷമായി മറാഠികൾ കണ്ണൂരിൽ ഗണേശോൽസവം സംഘടിപ്പിച്ച് വരുന്നു. കണ്ണൂരിൽ തദ്ദേശീയർ സംഘടിപ്പിച്ച ഗണേശോൽസവം കഴിഞ്ഞ ശനിയാഴ്ച തുടങ്ങി മൂന്നാം ദിവസം രാത്രി പയ്യാമ്പലം കടലിൽ നിമജ്ജനം ചെയ്തിരുന്നു. എന്നാൽ കണ്ണൂർ നഗരത്തിലെ ബെല്ലാർഡ് റോഡിൽ മറാഠികൾ സംഘടിപ്പിക്കുന്ന ഗണേശോൽ സവത്തിൽ അഞ്ചാം ദിവസമാണ് നിമജ്ജന ഘോഷയാത്ര നടക്കാറുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഘോഷയാത്ര ബെല്ലാർഡ് റോഡിൽ നിന്ന് പുറപ്പെട്ട് ബേങ്ക് റോഡ്, ഫോർട്ട് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ശ്രീനാരായണ പാർക്ക് വഴി രാത്രി പയ്യാമ്പലം കടപ്പുറത്ത് എത്തി ഗണേശ വിഗ്രഹം കടലിൽ നിമജ്ജനം ചെയ്തു.