മോറാഴ എ യു പി സ്കൂൾ 127 ആം വാർഷികാഘോഷം ധ്വനി എന്ന പേരിൽ സംഘടിപ്പിച്ചു
കണ്ണൂർ : മോറാഴ എ യു പി സ്കൂൾ 127 ആം വാർഷികാഘോഷം ധ്വനി എന്ന പേരിൽ സംഘടിപ്പിച്ചു.എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാരിവില്ലേ എന്ന പേരിൽ അംഗണവാടി കുട്ടികളുടെ കലാവിരുന്ന്, നിറക്കൂട്ട് എന്ന പേരിൽ പ്രീ പ്രൈമറി കുട്ടികളുടെ കലാവിരുന്നും, ആറാട്ട് എന്ന പേരിൽ ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേരി. തുടർന്ന് രാത്രി 9 മണിക്ക് കാഫില കലാസംഗത്തിന്റെ മ്യൂസിക്കൽ നൈറ്റും നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു, യതീഷ് ചന്ദ്ര ഐപിഎസ് മുഖ്യാതിഥിയായി, ഷിനു ചൊവ്വ ആദരവ് ഏറ്റുവാങ്ങി, തളിപ്പറമ്പ് സൗത് എ ഇ ഓ ഝാൻസി ജോൺ സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം നടത്തി, മോറാഴ എ യു പി സ്കൂൾ എച്ച് എം എം വി സുനിത, തളിപ്പറമ്പ് സൗത്ത് ബിപിസി ഗോവിന്ദൻ ഏടാടത്തിൽ, ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ, കെ ടി പ്രശോബ് പിസി ഗോവിന്ദൻ നമ്പ്യാർ, ഈ രാജീവൻ പി വി ബാബുരാജ്, കെ വി റിജിന, പി വി രമ്യ തുടങ്ങിയവർ പങ്കെടുത്തു.