സ്നേഹസ്പർശം എന്ന പേരിൽ ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു
കണ്ണൂർ : സാരഥി കുവൈറ്റ് അതിൻ്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഫാഹാഹീൽ യൂനിറ്റിൻ്റെ നേതൃത്വത്തിൽ സ്നേഹസ്പർശം എന്ന പേരിൽ ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു.പയ്യന്നൂർ ഡിവൈഎസ്പി വിനോദ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ആശ്രമത്തിൽ വച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്. അവിടെയുള്ള കുട്ടികൾക്കും &അമ്മ മാർക്കും ഓണക്കോടി നൽകി.ചടങ്ങിൽ ജിതേഷ് എം പി ആദ്യക്ഷൻ വഹിച്ചു. സന്തോഷ് കാന്തലോട്ട്, സാരഥി ട്രസ്റ്റ് മെമ്പർ ഐ വി ദിനേശൻ, പയ്യന്നൂർ ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഓണ സദ്യയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.