തളിപ്പറമ്പ് നഗരസഭ യുടെയും തളിപ്പറമ്പ റെക്രീയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ സ്വച്ഛത ഹി സേവ ശുചിത്വോൽസവം 2025 ൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ യുടെയും തളിപ്പറമ്പ റെക്രീയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ കലീങ്കൽ പത്മനാഭൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റെക്രീയേഷൻ സെക്രട്ടറി സുരേഷ് ആശംസ അറിയിച്ചു. റെക്രീയേഷൻ പ്രസിഡന്റ് മോഹനചന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേസൺ ശ്രീമതി നബീസ ബീവി കെ, ക്ലീൻ സിറ്റി മാനേജർ എ. പി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. റെക്രീയേഷൻ എക്സിക്യൂട്ടീവ് അംഗം അനിൽ നന്ദി അറിയിച്ചു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, റെക്രീയേഷൻ ക്ലബ് അംഗ ങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.