സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു
തളിപ്പറമ്പ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി പി ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലെ എം എൽ എസ് പി നേഴ്സ് നിമ്മി ദേവസ്യ ‘ജീവിത ശൈലി രോഗ’ ങ്ങളെപ്പറ്റി ക്ലാസ്സ് എടുത്തു.പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പി പി സജിത, അസോസിയേ ഷൻ വനിത വിഭാഗം കൺവീനർ എം വി രതി എന്നിവർ പ്രസംഗിച്ചു. സെക്രട്ടരി എം ദിനേശൻ സ്വാഗതവും പി വി ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു . കലാപരിപാടികളും അരങ്ങേറി.