ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വർണ്ണ ശഭളമായ കാഴ്ച വരവ് നടന്നു
കണ്ണൂർ : ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വർണ്ണ ശഭളമായ കാഴ്ച വരവ് നടന്നു.താവം വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച കാഴ്ചവരവ് ക്ഷേത്രത്തിൽ സമാപിച്ചു. മുത്തുക്കുടകളു ടെയും, ശിങ്കാരിമേളത്തിന്റെയും ദൃശ്യകലാരൂപങ്ങളുടെയും അകമ്പടിയോ ടെയാണ് കാഴ്ചവരവ് നടന്നത്. താവം, മുട്ടിൽ റോഡ്, കുന്നിൽ മതിലകം, കൊവ്വപ്പുറം, പള്ളിച്ചാൽ, ചെറുകുന്ന് തറ എന്ന പ്രദേശങ്ങൾ വഴി സഞ്ചരിച്ചാണ് കാഴ്ചവരവ് നടന്നത്. ആ നപ്പുറത്ത് ഉത്സവത്തിന് ശേഷം ആചാരവെടിക്കെട്ടും നടന്നു.