മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും വായനശാല രൂപീകരിച്ചതിന്റെ പ്രഖ്യാപനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷുക്കണി പരിപാടിയുടെ ഭാഗമായി മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും വായനശാല രൂപീകരിച്ചതിന്റെ പ്രഖ്യാപനം മുണ്ടേരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്നു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി കുടുക്കി മൊട്ടയിൽ നിന്നാരംഭിച്ച വിളംബരജാഥയിൽ അംഗൻവാടി വർക്കർമാർ, ആശാ വർക്കർമാർ, കുടുംബശ്രീപ്രവർത്തകർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസി: എ. അനിഷ അധ്യക്ഷത വഹിച്ചു. ഡോ വി.ശിവദാസൻ എം.പി. ആമുഖ പ്രഭാഷണം നടത്തി.
മുൻ എം.പി. കെ കെ രാഗേഷ് സബൂർണ വായനശാല പ്രഖ്യാപനം നടത്തി. സംഘാടക സമിതി കൺവീനർ പി. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, ജില്ലാ പഞ്ചയത്ത് ക്ഷേമകാര്യ ചെയർമാൻ വി.കെ. സുരേഷ് ബാബു, പീപ്പിൾസ് മിഷൻ കൺവീനർ ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി: എം. ബാലൻ മാസ്റ്റർ, ഡോ:എം. സുർജിത്ത്, ശ്രീധരൻ കൈതപ്രം, ഷമ്മി കൊമ്പൻ, ടി.സി.രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, ലൈബ്രറി പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു