കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ചെറുപുഴയിലുണ്ടായത് കോടികളുടെ നാശനഷ്ടം
കണ്ണൂർ : വേനൽ കനത്ത നഷ്ടവും ഭീതിയുമാണുയർത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞുണ്ടായ കനത്ത കാറ്റിലും മഴയിലും ചെറുപുഴയിലുണ്ടായത് കോടികളുടെ നാശനഷ്ടമാണ്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞുണ്ടായ കനത്ത കാറ്റിലും മഴയിലും ചെറുപുഴയിലുണ്ടായത് കോടികളുടെ നഷ്ടം. പ്രാഥമിക കണക്കനുസരിച്ച് ചെറുപുഴ കെഎസ്ഇബി സെക്ഷൻ ഓഫീസ് പരിധിയിൽ മാത്രം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. യഥാർഥ കണക്ക് ലഭ്യമാകാൻ ഇനിയും ദിവസങ്ങളെടുക്കും. ഉൾപ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു വരുന്നതേയുള്ളൂ. ട്രാൻസ്ഫോർമറുകളും വൈദ്യുതത്തൂ ണുകളും കാറ്റിൽ നിലംപൊത്തി. വിശ്രമമില്ലാതെ പണിയെടുത്താണ് ജീവനക്കാർ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്. കർഷകർക്ക് നഷ്ടം 60 ലക്ഷത്തോളമാണ് നഷ്ടമുണ്ടായത്.
ലഭ്യമായ കണക്കുകൾ പ്രകാരം ചെറുപുഴ കൃഷിഭവൻ പരിധിയിൽ ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. യഥാർഥ നഷ്ടം ഒന്നരക്കോടിക്ക് മേൽ വരുമെന്നാണ് കൃഷിഭവൻ ജീവനക്കാർ പറയുന്നത്. 52-ഓളം കർഷകർ മാത്രമാണ് ഓൺലൈനായി അപേക്ഷ നൽകിയത്. കാര്യമായ നഷ്ടം സംഭവിച്ച കർഷകർ 200-ലേറെ വരും. ചൂരപ്പടവ് മേഖലയിൽ കാർഷികവിളകൾക്ക് നഷ്ടം സംഭവിക്കാത്തവർ കുറവാണ്. സർക്കാർ റേറ്റ് പ്രകാരം വിളകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം വെച്ചാണ് കൃഷിഭവൻ നഷ്ടം കണക്കാക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയ നഷ്ടമാണ് ഒരു വിള നശിക്കുമ്പോഴു ണ്ടാകുന്നത്. നഷ്ടപരിഹാരത്തുക തുച്ഛമായതിനാലും കിട്ടാൻ താമസമുള്ള തിനാലും കർഷകർ അപേക്ഷ നൽകാൻ മടിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞാലേ കൃഷിഭവനിൽനിന്ന് യഥാർഥ കണക്കുകൾ ലഭ്യമാകുകയുള്ളൂ. കാറ്റ് നശിപ്പിച്ചത് സജിയുടെ കോഴിഫാമും. കാറ്റിൽ കോഴി കർഷന്റെ ഫാം പൂർണമായും നിലംപൊത്തി. പ്രാപ്പൊയിൽ പെരുന്തടത്തിലെ നടുവക്കുന്നേൽ സജി തോമസിന്റെ ഫാമാണ് കാറ്റിലും കമുക് ഒടിഞ്ഞുവീണും പൂർണമായും നശിച്ചത്. 1000 കോഴിയെ വളർത്താവുന്ന ഫാമായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കോഴിയെ വിറ്റശേഷമായതിനാൽ വലിയ നഷ്ടം ഒഴിവായി. ഫാം വൃത്തിയാക്കിക്കൊണ്ടിരുന്ന സജി ഓടി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ ഉപജീവന മാർഗമായിരുന്നു ഈ കോഴി ഫാം